Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവണി ആവിട്ടം ആഘോഷത്തിന് വൈക്കം സമൂഹം ഒരുങ്ങി
10/08/2022

വൈക്കം: ആവണി ആവിട്ടം ആഘോഷത്തിന് ഒരുങ്ങി വൈക്കം സമൂഹം. വ്യാഴാഴ്ചയാണ് ആവണി അവിട്ടം. രാവിലെ ഒന്‍പതിന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ കുളത്തില്‍ തര്‍പണത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വൈക്കം സമൂഹത്തില്‍ നടക്കുന്ന വിശേഷാല്‍ ഹോമത്തോടെ സമാപിക്കും. ചടങ്ങുകള്‍ക്കൊപ്പം ഉപകര്‍മവും (പൂണൂല്‍ മാറ്റം) നടക്കും. ക്ഷേത്രത്തില്‍ വേദജപവും ഉണ്ടാകും. വെള്ളിയാഴ്ച ബ്രാഹ്മണ ഗൃഹങ്ങളില്‍ ഗായത്രി ജപവും ഉണ്ടായിരിക്കും. പാലക്കാട് മഹേഷ് വാധ്യാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സമൂഹം ഭാരവാഹികളായ പി ബാലചന്ദ്രന്‍, കെ.സി കൃഷ്ണമൂര്‍ത്തി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൗര്‍ണമിയും അവിട്ടവും ഒന്നിച്ചുവരുന്ന ദിവസമാണ് ആവണി അവിട്ടം ആഘോഷിക്കുന്നത്. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പം. ബ്രാമ്മണര്‍ യജ്ഞോപ വീതം നടത്തുന്ന ദിനമാണ് ആവണി അവിട്ടമെന്ന് മുന്‍ ശബരിമല മേല്‍ശാന്തി ഇടമന ദാമോധരന്‍ പോറ്റി പറഞ്ഞു. ഐശ്വര്യവും ശ്രേഷ്ഠതയും കൈവരിക്കാന്‍ ഒത്തുരുമയോടെ നടത്തുന്ന പ്രര്‍ത്ഥനയില്‍ സഫലമാകുമെന്ന വിശ്വാസവും ആവണി അവിട്ടം ആഘോഷത്തിന്റെ പ്രത്യേകതയാണന്ന് ദാമോധരന്‍ പോറ്റി പറയുന്നു.