Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
10/08/2022
തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജൂലൈ 18ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ ഒരു പഞ്ചായത്തില്‍ 20 പ്രവൃത്തികള്‍ മാത്രമേ ഒരു സമയം ഏറ്റെടുക്കാവൂ എന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. പല പഞ്ചായത്തുകളിലും നൂറിനുമേല്‍ പ്രവൃത്തികളാണ് ഒരേ സമയം നടക്കുന്നത്. എന്നിട്ടും മുഴുവന്‍ തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട 100 ദിവസം പണി പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുപത് പ്രവൃത്തികള്‍ ഒരേ സമയം മതി എന്ന ഉത്തരവ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് യൂണിയന്‍ ആരോപിച്ചു. നിബന്ധനകള്‍ വെക്കാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സ് അനുവദിക്കുക, തൊഴില്‍ ദിനം 200 ആയും വേതനം 700 ആയും വര്‍ധിപ്പിക്കുക, ആയുധ വാടക അനുവദിക്കുക, ക്ഷേമനിധി ആരംഭിക്കുക, ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, തൊഴില്‍ സമയം 10 മണി മുതലാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു. നാനാടത്ത് സിപിഐ ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ഗീത ഷാജി അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍, കെ വേണുഗോപാല്‍, അഡ്വ. പി.വി കൃഷ്ണകുമാര്‍, കെ.എം മുരളീധരന്‍, സുലോചന പ്രഭാകരന്‍, ജസീന ഷാജുദ്ദീന്‍, ഗിരിജ പുഷ്‌കരന്‍, ശ്യാമ ദിനേഷ്, പി.ഡി സാബു, പി.വി കുട്ടന്‍,  എന്നിവര്‍ പ്രസംഗിച്ചു. സുധര്‍മിണി, എം.വി ശശികല, മോളി അജികുമാര്‍, വനജ പ്രദീപ്, വത്സല ഭുവനേന്ദ്രന്‍ ഷീബ ബാബു, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.