Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗക്ഷേമസഭ ഭഗവതി സേവയും പുഷ്പാര്‍ച്ചനയും നടത്തി
10/08/2022
രാമായണ മാസാചരണത്തിന്റെ ഭാഗമായി യോഗക്ഷേമസഭ വൈക്കം ഉപസഭ ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ഭഗവതി സേവയും പുഷ്പാര്‍ച്ചനയും.

വൈക്കം: കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ ദുര്‍ഗാ ദേവീ പൂജകളും അര്‍ച്ചനകളും നടത്തി. യോഗക്ഷേമസഭ ഹാളില്‍ അര്‍ച്ചനാ മണ്ഡപം ഒരുക്കിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. ഗണപതി ഹോമം, രാമായണ പാരായണം, ഭഗവതി സേവ എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉപസഭ പ്രസിഡന്റ് വാസുദേവന്‍ പോറ്റി, സെക്രട്ടറി വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റ് പി മാധവന്‍ നമ്പൂതിരി, വി.ഡി അജിതന്‍ നമ്പൂതിരി, ബിനു ഡി നമ്പൂതിരി, കണ്ണികുളത്ത് വാസുദേവന്‍ നമ്പൂതിരി, ശങ്കര നാരായണന്‍ നമ്പൂതിരി, പൊന്നമ്പഴം വാസുദേവന്‍ നമ്പൂതിരി, രാജീവ് വി നമ്പൂതിരി, വനിതാ വിഭാഗം ഉപസഭ പ്രസിഡന്റ് ഇന്ദിര അന്തര്‍ജ്ജനം, സെക്രട്ടറി കൃഷ്ണകുമാരി, ശ്രീജ രാജീവ്, അനിലാ ഹരീന്ദ്രനാഥ്, ജയ്ദ അന്തര്‍ജ്ജനം എന്നിവര്‍ പങ്കെടുത്തു.