Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ ഐഎന്‍ടിയുസി ധര്‍ണ നടത്തി
10/08/2022
ഫിഷ് മാര്‍ട്ടിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലാ മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഫിഷ്മാര്‍ട്ടിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുക, ഫിഷ് മാര്‍ട്ടിലെ ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുന്നത് ഒഴിവാക്കുക, ഇന്‍സെന്റീവ് വര്‍ധിപ്പിക്കുക, മത്സ്യഫെഡിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം പി.വി പ്രസാദ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ഭാരവാഹികളായ കെ.കെ പ്രേംകുമാര്‍, ശ്രീമോള്‍ സിജു, ശ്യാം മോഹന്‍, വി.ആര്‍ രാജേഷ് കുമാര്‍, കെ.എ മുഹമ്മദ് ബഷീര്‍, സക്കറിയാസ് സേവ്യര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം.എന്‍ ദിവാകരന്‍ നായര്‍, വി.ടി ജയിംസ്, അഡ്വ. പി.വി സുരേന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, ജി രാജീവ്, യു ബേബി, കെ.എസ് നാരായണന്‍ നായര്‍, കെ സുരേഷ് കുമാര്‍, ശ്രീരാജ് ഇരുമ്പേപ്പളളി, റോണിമോന്‍, വി.ആര്‍ അഭിലാഷ്, പ്രിയാ ദേവരാജന്‍, മിനി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.