Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയത്തിലെ സൗമ്യമുഖം ഇനി കോട്ടയത്ത് സിപിഐയെ നയിക്കും
09/08/2022
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.ബി ബിനുവിന് സമ്മേളന പ്രതിനിധികള്‍ നല്‍കിയ സ്വീകരണം.

വൈക്കം: കമ്മ്യൂണിസ്റ്റുകാരിലെ സൗമ്യനും ജനകീയനും മികച്ച അഭിഭാഷകനുമായ വി.ബി ബിനു കോട്ടയം ജില്ലയിലെ സിപിഐയെ നയിക്കും. പാര്‍ട്ടിയുടെ ജില്ലയിലെ പുതിയ അമരക്കാരനായ ബിനുവിന് തുണയായതും ഈ ജനകീയ തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തും വ്യക്തിബന്ധങ്ങളുള്ള ബിനു പാര്‍ട്ടിയുടെ സാംസ്‌കാരിക മുന്നണിയിലെ ശ്രദ്ധേയമുഖമാണ്. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഇദ്ദേഹം എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായസ ബിനു 2006-2011 കാലഘട്ടത്തില്‍ ഓയില്‍പാം ഇന്‍ഡ്യയുടെ ചെയര്‍മാന്‍ ആയിരുന്നു. ജനയുഗം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്‌സോ) സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു പൊതുവികാരമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള വി.ബി ബിനുവിന്റെ വിജയം. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ എക്കാലത്തും സിപിഐ ഉയര്‍ത്തിപിടിച്ച ജനകീയതയുടെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും രാഷ്ട്രീയ ധാര്‍മികതയുടെയും ലാളിത്യത്തിന്റെയും നിലപാടുകളിലെ കുലീനതയും തെല്ലും കളങ്കമില്ലാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷകളും നിറവേറ്റുക എന്ന ദൗത്യമാണ് ഈ ജനകീയ നേതാവിന്റെ ചുമലില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.