Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ചെമ്മനത്തുകര യുപി സ്‌കൂളിന് ശ്രീനാരായണ യുപി സ്‌കൂളെന്ന് നാമകരണം ചെയ്യണം'
09/08/2022
എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖാ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച, നൂറു വര്‍ഷം പിന്നിടുന്ന ചെമ്മനത്തുകര ഗവ. യുപി സ്‌കൂളിന് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. യുപി സ്‌കൂളെന്ന് നാമകരണം ചെയ്യണമെന്ന് എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍തറ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സരീഷ് പൂത്രേഴത്ത്, വനിതാ സംഘം പ്രസിഡന്റ് സുമ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.