Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃദ്ധസദനത്തില്‍ അന്നം വിളമ്പി വ്യാപാരി ദിനം ആചരിച്ചു
09/08/2022
വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനത്തില്‍ പ്രസിഡന്റ് പി ശിവദാസ് പതാക ഉയര്‍ത്തുന്നു.

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒമ്പത് വ്യാപാരി ദിനമായി ആചരിച്ചു. മധുര പലഹാരങ്ങള്‍ പങ്കുവച്ചും, വല്ലകം ജീവനിലയത്തിലെ അന്തേവാസികള്‍ക്ക് ഒരു ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയുമാണ് വ്യാപാരി ദിനം ആചരിച്ചത്. വ്യാപാര ഭവനില്‍ നടന്ന യോഗം പ്രസിഡന്റ് പി ശിവദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, ട്രഷറര്‍ പി.കെ ജോണ്‍, വൈസ് പ്രസിഡന്റുമാരായ കെ ശിവപ്രസാദ്, ജയ്ജോണ്‍ പേരയില്‍, സന്തോഷ് ചിക്കൂസ്, സെക്രട്ടറിമാരായ എന്‍.ജി ബാലചന്ദ്രന്‍, അനൂപ്, താജുദ്ദീന്‍, രഞ്ജിത്ത് ദാസ് ഗുപ്ത, ലിജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങളും വ്യാപാരികളും ചടങ്ങില്‍ പങ്കെടുത്തു.