Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍വൈസി ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
09/08/2022
എന്‍വൈസി വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സ്വാതന്ത്യലബ്ദിക്കുവേണ്ടി മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിയമലംഘന സമരത്തിന്റെ ഓര്‍മയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. സത്യാഗ്രഹ സ്മാരക മന്ദിരത്തിനുമുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ക്വിറ്റ് ഇന്ത്യ ദിനാചരണയോഗം എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. എന്‍വൈസി വൈക്കം ബ്ലോക്ക് പ്രസിഡന്റ് ബിബിന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മില്‍ട്ടണ്‍ ഇടശ്ശേരി, എന്‍സിപി വൈക്കം ബ്ലോക്ക് പ്രസിഡന്റ് പി അമ്മിണിക്കുട്ടന്‍, പി.വി ബിജു, അനില്‍കുമാര്‍, ജി.എന്‍ ഉണ്ണികൃഷ്ണന്‍, അജീഷ്, സജീവ്, സലിംകുമാര്‍, മണികണ്ഠന്‍, സി.എ മാഹിന്‍ എന്നിവര്‍ പ്രസംഗിച്ചു.