Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കലശപൂജ ഭക്തിനിര്‍ഭരം
08/08/2022
മാടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മനയത്താറ്റില്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയ കലശപൂജ.

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാര്‍ത്തലിന്റെയും, ഭാഗവത സ്പതാഹയജ്ഞത്തിന്റെയും ഭാഗമായി നടന്ന കലശപൂജയും കലശാഭിഷേകവും ഏഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായി. ഇരുപത്തിയഞ്ച് കലശം പൂജിച്ചാണ് അഭിഷേകം നടത്തിയത്. ചടങ്ങിന്റെ ഭാഗമായി പഞ്ചഗവ്യവും നടത്തി.  മനയത്താറ്റ് ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി സഹകാര്‍മികനായി. ക്ഷേത്രം പ്രസിഡന്റ് രാമകൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് രത്‌നാകരന്‍ മാന്തുവള്ളി, സെക്രട്ടറി ഓമനക്കുട്ടന്‍ മാന്തുവള്ളി, ജോയിന്റ് സെക്രട്ടറി അനീഷ് മാന്തുവള്ളി, ട്രഷറര്‍ മോഹനന്‍ മാടപ്പള്ളി, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ അശ്വതി ഭവനം എന്നിവര്‍ നേതൃത്വം നല്‍കി. സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ബുധനാഴ്ച വൈകിട്ട് ഏഴിന് സുരേഷ് ആര്‍ പോറ്റി നിര്‍വഹിക്കും. എല്ലാ ദിവസവും പാരായണവും, പ്രസാദഊട്ടും ഉണ്ടായിരിക്കും. ഓഗസ്റ്റ് 15ന് രാവിലെ 10.30ന് തൃപ്പക്കുടം ക്ഷേത്രത്തില്‍ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്ര മാടപ്പള്ളി ക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യ പൂജയും നടക്കും. ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവം 18ന് നടക്കും.