Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമപുരം നാലമ്പല ദര്‍ശനത്തിന് വൈക്കത്തുനിന്നും കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസ്‌
08/08/2022
വൈക്കത്തുനിന്നും രാമപുരം നാലമ്പല ദർശനത്തിനായുള്ള ആദ്യ കെഎസ്ആർടിസി ബസ് സി.കെ ആശ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
വൈക്കം: വൈക്കത്തുനിന്ന് രാമപുരം നാലമ്പല ദർശനത്തിനായുള്ള കെഎസ്ആർടിസി ബസിന്റെ സ്പെഷ്യൽ സർവീസ് ആരംഭിച്ചു.
ആദ്യ യാത്ര വൈക്കം ഡിപ്പോയിൽ സി.കെ ആശ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. കൺട്രോളിങ് ഇൻസ്പെക്ടർ കബീർ, ട്രാഫിക് ഇൻസ്പെക്ടർ സന്തോഷ്, അഖില എസ് നായർ, വി ബിജു, പി.ബി ബിനോയ്, വി ജയിംസ് എന്നിവർ പങ്കെടുത്തു. രാവിലെ ഏഴിന് വൈക്കം ഡിപ്പോയിൽനിന്നും പുറപ്പെടുന്ന ബസ് രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരിച്ച് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഒരുമണിക്ക് വൈക്കത്ത് സമാപിക്കുന്ന രീതിയിലാണ് നാലമ്പല ദർശനം ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് ദർശനം നടത്തുന്നതിനും, പ്രസാദം വാങ്ങുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 13, 14, 15 തീയതികളിലും നാലമ്പല ദർശന സർവീസ് ഉണ്ടായിരിക്കുമെന്ന് എടിഒ അറിയിച്ചു. ഭക്തജന ഗ്രൂപ്പുകൾക്കും മറ്റ് സംഘടനകൾക്കും പ്രത്യേകം ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ബുക്കിങ്ങിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ 9995987321 എന്ന നമ്പറിൽ വിളിക്കാം.