Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പും പകര്‍ച്ചപനി പ്രതിരോധ മരുന്ന് വിതരണവും നടത്തി
08/08/2022
വൈക്കം ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പും, പകര്‍ച്ചപനി പ്രതിരോധ മരുന്ന് വിതരണവും നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതിയെ അതിജീവിക്കാന്‍ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പും, പകര്‍ച്ചപനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാര്‍, ഡോ. വി.എസ് വിദ്യ, ഡോ. പി.എസ് ലക്ഷ്മി എന്നിവര്‍ പരിശോധനയ്ക്കും, ചികിത്സയ്ക്കും നേതൃത്വം നല്‍കി. സൊസൈറ്റി വൈസ് പ്രസിഡന്റ് ബിജു കണ്ണേഴത്ത്, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ജഗദീഷ് ഡി അക്ഷര, സൊസൈറ്റി സെക്രട്ടറി പി.പി പ്രകാശന്‍, എക്‌സി. അംഗം ടി ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.