Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ്: രണ്ടായിരത്തിലധികം പേര്‍ക്ക് പരിശോധിച്ചു മരുന്നുകള്‍ നല്‍കി
07/08/2022
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ വിഭാഗവും ചേര്‍ന്ന് നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ സാധാരണക്കാരായ രണ്ടായിരത്തിലധികം പേര്‍ക്ക് പരിശോധനയും ചികിത്സയും മരുന്നുകളും ലഭിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഇരുപത്തിയഞ്ചോളം ഡോക്ടര്‍മാരും എണ്‍പത്തിയഞ്ചോളം ടെക്‌നീഷ്യന്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുകളും ക്യാമ്പിന് നേതൃത്വം നല്‍കി. സര്‍ജറി ആവശ്യമായവര്‍ക്ക് ആ സൗകര്യവും ലഭ്യമാക്കി. മൂന്നുലക്ഷത്തില്‍പരം രൂപയുടെ മരുന്നുകള്‍ രോഗപ്രതിരോധത്തിനായി വിതരണം ചെയ്തു. വൈക്കം ആര്‍.ടി ഓഫീസിന്റെ മുന്‍വശത്ത് വിപുലമായ പന്തല്‍ നിര്‍മിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അത്യാവശ്യം രോഗികള്‍ക്ക് വിദഗ്ധ പരിശോധന നല്‍കാന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആംബുലന്‍സ് സൗകര്യവും ക്രമീകരിച്ചിരുന്നു. സി.കെ ആശ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ബാങ്ക് മുന്‍ പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍, കിഴ്തടിയൂര്‍ ബാങ്ക് പ്രസിഡന്റ് ശശിധരന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.വി മനോജ്, എം അനില്‍കുമാര്‍, സുബൈര്‍ പുളുന്തുരുത്തി, ശ്രീദേവി അനിരുദ്ധന്‍, എം.എന്‍ ദിവാകരന്‍നായര്‍, സബിത സലിം, കുഞ്ഞുമോള്‍ ബാബു, പി.എസ് ബാബു, ഗോപാലന്‍, ടി.ടി രാജു, ബാങ്ക് സെക്രട്ടറി എം.കെ സോജന്‍, പിആര്‍ഒ പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.