Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം നടുവിലെ ശാഖ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
07/08/2022
എസ്എന്‍ഡിപി യോഗം നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണ പരിപാടിയും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ആദരിക്കലും മോട്ടിവേഷന്‍ ക്ലാസും നടത്തി. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനഘ അനിലിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയുമാണ് ആദരിച്ചത്. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ ക്ലാസും നടത്തി. ആദരിക്കല്‍ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ ചെയര്‍മാന്‍ വി.ഡി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ആര്‍ ഷാജി, ചിദംബരന്‍ ഗുരുകൃപ, വനിതാസംഘം സെക്രട്ടറി മാലതി വിജയന്‍, മീനാക്ഷി നടുതട്ടില്‍, വൈസ് ചെയര്‍മാന്‍ കെ മനോഹരന്‍, സുജിത് മാനസമന്ദിരം, അനില്‍കുമാര്‍ എഴുമായില്‍, ഷാജി മഠത്തില്‍പറമ്പില്‍, സന്തോഷ്, ഷിനു അറത്തറ, ബിനുകുമാര്‍ മാഞ്ഞനാട്ടുതറ, സദാശിവന്‍ തുണ്ടപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.