Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്കായി സര്‍വവിദ്യാ പ്രദായക ആഞ്ജനേയ പൂജ നടത്തി
07/08/2022
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ആഞ്ജനേയ ക്ഷേത്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ആഞ്ജനേയ മഠാധിപതി ശ്രീരാമചന്ദ്രസ്വാമിയും പ്രവീഷ് ശാന്തിയും സര്‍വവിദ്യാ പ്രദായക ആഞ്ജനേയ പൂജ നടത്തുന്നു.

വൈക്കം: കുഞ്ഞിളം മനസ്സുകളില്‍ വിദ്യാദേവതയുടെ ചൈതന്യം നിറയാന്‍ കൊച്ചങ്ങാടി ആഞ്ജനേയമഠം ആഞ്ജനേയ ക്ഷേത്രത്തില്‍ വിദ്യാര്‍ഥികളുടെ വിദ്യാവിജയത്തിനായി സര്‍വവിദ്യാ പ്രദായക ആഞ്ജനേയ പൂജ നടത്തി. ആഞ്ജനേയ ശ്രീരാമക്ഷേത്രത്തിനു മുന്നില്‍ വിദ്യാര്‍ഥികളെ ഇരുത്തി ദീപം തെളിച്ച് പുഷ്പങ്ങള്‍ വെച്ച് വിദ്യാമന്ത്രങ്ങള്‍ ചൊല്ലിച്ചാണ് ആഞ്ജനേയ പൂജ നടത്തിയത്. ആഞ്ജനേയ മഠാധിപതി ശ്രീരാമചന്ദ്രസ്വാമിയുടെയും ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് സര്‍വവിദ്യാ പ്രദായക ആഞ്ജനേയപൂജ നടത്തിയത്. രാവിലെ ഗണപതി ഹോമം, ചന്ദനം ചാര്‍ത്തല്‍ എന്നീ ചടങ്ങുകള്‍ക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍.ഡി രാജു, ട്രഷറര്‍ കെ.വി ജനാര്‍ദ്ദനപിള്ള, സുരേഷ് ചിങ്ങറോത്ത്, കെ ജോമോന്‍, കെ രമ, മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഞ്ജനേയമഠം ശ്രീരാമചന്ദ്രസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പ്ലാനിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.