Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളപ്പൊക്കകെടുതി: കക്കാ തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു
06/08/2022
വൈക്കം കക്കാ സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം തൊഴിലാളികൾക്ക് നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തൊഴിലിനു പോകാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്ന കക്കാവാരൽ തൊഴിലാളി കുടുംബങ്ങള്‍ക്ക് ടി.വി പുരം 1228-ാം നമ്പര്‍ വൈക്കം ഇറച്ചികക്കാ സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മൂത്തേടത്തുകാവ് സംഘം ഹാളില്‍ നടന്ന വിതരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി, ഇ.എന്‍ സാലിമോന്‍, സംഘം സെക്രട്ടറി ടി.എം മജീഷ്, ഭാരവാഹികളായ കെ.ആര്‍ സഹജന്‍, കെ.കെ ശശികുമാര്‍, കെ.ആര്‍ ഷിബു, ഗീതാ പ്രകാശന്‍, ഭാനുമതി മണിയപ്പന്‍, കെ.എസ് സാബു, പി.കെ സോമന്‍, ഷീല രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.