Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസംഘം ജില്ലാ സമ്മേളനം വൈക്കത്ത് തുടങ്ങി
06/08/2022
ബാലസംഘം ജില്ലാ സമ്മേളനം വൈക്കത്ത് സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്  ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: ബാലസംഘം കോട്ടയം ജില്ലാ സമ്മേളനം വൈക്കത്ത് തുടങ്ങി. ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ 280ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  വൈക്കം എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ബാലസംഘം ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു . വൈഷ്ണവി  രാജേഷ്, നന്ദന ബാബു, അമല്‍ ഡൊമനിക്, നിഖിത മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ജില്ലാ സെക്രട്ടറി നന്ദന ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് കെ വി ശില്‍പ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബാലസംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ്, സംസ്ഥാന വൈസ്  പ്രസിഡന്റ് അരവിന്ദ് അശോക്, മുഖ്യരക്ഷാധികാരികളായ എ.വി റസല്‍, അഡ്വ. പി.കെ ഹരികുമാര്‍, കെ അരുണന്‍, കെ ശെല്‍വരാജ്, എം.പി ജയപ്രകാശ്,  സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. കെ.കെ രഞ്ജിത്ത്, ബാലസംഘം ജില്ലാ കണ്‍വീനര്‍ ബി ആനന്ദക്കുട്ടന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനന്തു സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രമേശന്‍, എസ് അമൃത, ആദിത്യ റെജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച മന്ത്രി വി എന്‍ വാസവന്‍ കുട്ടികളുമായുള്ള  സംവാദത്തില്‍ പങ്കെടുക്കും.