Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും.
18/04/2016

കാരുണ്യ ചാരിററബിള്‍ സൊസൈററിയുടെയും അങ്കമാലി ലിററില്‍ ഫ്‌ളവര്‍ ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 19ന് തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 8.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍ഡവഹിക്കും. കാരുണ്യ പ്രസിഡന്റ് സിബി വടക്കേമയ്യോട്ടില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ഡോ. ടോമി ജോസഫ്, എസ്.ജിനന്‍ എന്നിവര്‍ പ്രസംഗിക്കും. പരിശോധനക്കുശേഷം കണ്ണട ആവശ്യമായി വരുന്നവര്‍ക്ക്, സൗജന്യനിരക്കില്‍ കണ്ണട നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. ഫോണ്‍ : 9495105573, 9656718004.