Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. വി.വി സത്യനെ അനുസ്മരിച്ചു
04/08/2022
കോണ്‍ഗ്രസ് നേതാവായിരുന്ന വി.വി സത്യന്റെ മൂന്നാം ചരമവാര്‍ഷികാനുസ്മരണം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെപിസിസി എക്‌സി. അംഗവും, നഗരസഭ പ്രതിപക്ഷ നേതാവും, വൈക്കം ബാറിലെ സീനിയര്‍ അഭിഭാഷകനുമായിരുന്ന വി.വി സത്യന്റെ മൂന്നാം ചരമവാര്‍ഷികം വി.വി സത്യന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ വി.വി സത്യന്റെ ഛായചിത്രം അലങ്കരിച്ച് വച്ച് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. സമ്പത് കുമാര്‍, പി.ടി സുഭാഷ്, ഇടവെട്ടം ജയകുമാര്‍, പി.വി വിവേക്, അഡ്വ. ശ്രീകാന്ത് സോമന്‍, വൈക്കം ജയന്‍, അഡ്വ. എ സനീഷ് കുമാര്‍, കെ.ആര്‍ ഷൈലകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, ജയ്‌ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, ബി ചന്ദ്രശേഖരന്‍, ഷാജി വല്ലൂത്തറ, എം.കെ ഷിബു, രേണുക രതീഷ്, കെ.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.