Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഖാദി വ്യവസായ സംരക്ഷണത്തിന് പൊതു സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യം: പി ജയരാജന്‍
03/08/2022
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെയും ആശ്രമം സ്‌കൂളിന്റെയും നേതൃത്വത്തില്‍ നടത്തിയ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഖാദി വസ്ത്ര നെയ്ത്ത് തൊഴില്‍ വ്യവസായ മേഖലയെ സംരക്ഷിക്കാനും നിലനിര്‍ത്താനും പൊതു സമൂഹത്തിന്റെയും സാമൂഹ്യ സംഘടനകളുടെയും സഹായവും സഹകരണവും ആവശ്യമാണെന്ന് കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ആശ്രമം സ്‌കൂളിന്റെയും നേതൃത്വത്തില്‍ തുടങ്ങിയ ജില്ലാതല ഓണം ഖാദി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ഉദയനാപുരത്തെ ഖാദി നെയ്ത്ത് തൊഴിലാളികളായ 60 പേര്‍ക്ക് ഒരു ലക്ഷം രൂപ ഓണ സമ്മാനമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം സമ്മാന കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു. ഡിസൈന്‍ വസ്ത്രങ്ങളുടെ ലോഞ്ചിങ് ചങ്ങനാശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജോര്‍ജ് പനക്കേഴം നിര്‍വഹിച്ചു. ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പന കേരള സര്‍വീസ് സംഘം സെക്രട്ടറി വി.വി ശശിധരന്‍ നായരും സില്‍ക്ക് വസ്ത്രങ്ങളുടെ ആദ്യ വില്‍പന ചീഫ് ഇമാം ഹുസൈര്‍ ബാഖവിയും നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സി.കെ ശശിധരന്‍, സെക്രട്ടറി കെ.എ രതീഷ്, കെ.എസ് രമേശ് ബാബു, ശിവദാസ് നാരായണന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, ഇ.ജി ബാബു, എ.ഡി വിശ്വനാഥന്‍, ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പി.ടി ജിനീഷ്, റെജി എസ് നായര്‍, പ്രൊജക്ട് ഓഫീസര്‍ ധന്യ ദാമോദരന്‍, എം.പി നടാഷ, പ്രിയ ഭാസ്‌കര്‍, പ്രധാനാധ്യാപിക പി.ആര്‍ ബിജി എന്നിവര്‍ പ്രസംഗിച്ചു.