Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍-വ്യവസായ രംഗത്തെ ഇടതു നയവ്യതിയാനം തിരുത്തപ്പെടണം: കെ.പി രാജേന്ദ്രന്‍
03/08/2022
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ തൊഴിലാളി സംഗമം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ സര്‍ക്കാര്‍ തൊഴില്‍ വ്യവസായ രംഗത്ത് സ്വീകരിക്കുന്ന നയങ്ങള്‍ ഇടതു നയവ്യതിയാനമാണെന്നും ഇത് തിരുത്തപ്പെടണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. വൈക്കത്ത് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു മേഖലയാകെ വിറ്റുതുലച്ച് തൊഴില്‍ നിയമങ്ങളാകെ മുതലാളിമാര്‍ക്ക് അനുകൂലമാക്കി രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. തൊഴിലാളികളും കൃഷിക്കാരും സാധാരണ ജനങ്ങളും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ദുരിതത്തിലാണ് ജീവിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ എഐടിയുസി നേതൃത്വത്തില്‍ തൊഴിലാളികള്‍ രാജ്യവ്യാപകമായി അതിശക്തമായ പ്രക്ഷോഭത്തിലാണെന്ന് കെ.പി രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമായി എച്ച്എന്‍എല്‍ ഏറ്റെടുത്ത് കെപിപിഎല്‍ എന്നാക്കി ഉദ്ഘാടന ചെയ്‌തെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ തൊഴിലും ആനൂകുല്യങ്ങളും കൊടുക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. കെഎസ്ആര്‍ടിസിയിലെയും കോട്ടയം ടെക്സ്റ്റയില്‍സിലെയും മാനേജ്‌മെന്റ് നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, പി.കെ കൃഷ്ണന്‍, സി.കെ ആശ എംഎല്‍എ, വി.കെ സന്തോഷ് കുമാര്‍, ഒപിഎ സലാം, ലീനമ്മ ഉദയകുമാര്‍, ആര്‍ സുശീലന്‍ , ജോണ്‍ വി ജോസഫ്, കെ.ടി പ്രമദ്, എം.ഡി ബാബുരാജ്, സാബു പി മണലൊടി , പി.ജി തൃഗുണസെന്‍, കെ എസ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.