Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴുവള്ളി ക്ഷേത്രത്തില്‍ കര്‍ക്കിടക പൂജ ഭക്തിസാന്ദ്രമായി
03/08/2022
ഉദയനാപുരം മോഴുവള്ളി അഞ്ചുമൂര്‍ത്തി ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജയുടെ ദീപപ്രകാശനം മേല്‍ശാന്തി പുതുമന ജനാര്‍ദ്ദനന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം മോഴുവള്ളി അഞ്ചുമൂര്‍ത്തി ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് കര്‍ക്കിടക മാസ പൂജയും ഭഗവതി സേവയും നടത്തി. ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, രാമായണ പാരായണം എന്നിവ നടത്തി. മേല്‍ശാന്തി പുതുമന ജനാര്‍ദ്ദനന്‍ നമ്പൂതിരി ചടങ്ങിന്റെ ദീപപ്രകാശനം നടത്തി. മാനേജിങ് ട്രസ്റ്റി ഡോ. ലക്ഷ്മി വി നായര്‍, ട്രസ്റ്റി അംഗങ്ങളായ വി വിനയചന്ദ്രന്‍, കമല ജി നായര്‍, നവീന്‍ നായര്‍, നിരൂപ് നായര്‍, വിനോദ് ചന്ദ്രന്‍, രാജേഷ് നായര്‍, സുലിനി വി നായര്‍, സുജോയ് വി നായര്‍ എന്നിവര്‍ പങ്കെടുത്തു. താളവിദ്വാന്‍ തേരോഴി രാമകുറുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഉണ്ടായിരുന്നു.