Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ജിഒ യൂണിയന്‍ പഠന ക്ലാസും ലൈബ്രറി സമര്‍പ്പണവും നടത്തി
03/08/2022
കേരള എന്‍ജിഒ യൂണിയന്‍ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് പഠന ക്ലാസ് പരിശീലന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍ജിഒ യൂണിയന്‍ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് പഠന ക്ലാസും, ലൈബ്രറി സമര്‍പ്പണവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനകാര്‍ക്ക് വകുപ്പ്തല പരീക്ഷകള്‍ പാസാക്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രീകൃതമായ പഠന സംവിധാനം നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എന്‍ജിഒ യൂണിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഏരിയാ പ്രസിഡന്റ് വി ബിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജയ്മോന്‍, ജോയിന്റ് സെക്രട്ടറി വി കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി വി.കെ ഉദയന്‍, പ്രസിഡന്റ് കെ.ആര്‍ അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.