Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ദന്ത ശുചിത്വ ദിനം: ആശ്രമം സ്‌കൂളില്‍ ദന്ത പരിരക്ഷ പദ്ധതി സംഘടിപ്പിച്ചു
02/08/2022
വൈക്കം ടൗണ്‍ റോട്ടറി ക്ലബും ,ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കേരളയും ചേര്‍ന്ന് ആശ്രമം സ്‌കൂളില്‍ നടത്തിയ ദന്തല്‍ ചികിത്സ പരിരക്ഷ പദ്ധതി ജില്ലാ ആശുപത്രി മെഡിക്കല്‍ വിഭാഗം മേധാവി ഡോ. പി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബും, ഇന്‍ഡ്യന്‍ ദന്തല്‍ അസോസിയേഷന്‍ കേരള ചാപ്റ്ററും ചേര്‍ന്ന് ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന അമൃതം പദ്ധതി തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ സംരക്ഷണവും ദന്ത രോഗം സംബന്ധിച്ച് പരിരക്ഷയും നല്‍കുന്ന പദ്ധതിയാണിത്. കോട്ടയം ജില്ലാ ആശുപത്രി മെഡിക്കല്‍ വിഭാഗം മേധാവി ഡോ. പി വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബോധവല്‍കരണ ക്ലാസും, ദന്ത പരിശോധനാ ക്യാമ്പും നടത്തി. ചടങ്ങില്‍ ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി.കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടപ്പാക്കുന്ന കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഫ്‌ളാഗ് ഓഫ് നാടക അവാര്‍ഡ് ജേതാവ്  പ്രദീപ് മാളവിക നിര്‍വഹിച്ചു. റോട്ടറി അസി. ഗവര്‍ണര്‍  രാജന്‍ പൊതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, ക്ലബ്ബ് സെക്രട്ടറി സിറില്‍ ജെ മഠത്തില്‍, ഡോ. ജയിംസ് തോമസ്, ഡോ, മിലി ജയിംസ് , ഡി നാരായണന്‍ നായര്‍, എന്‍.കെ സെബാസ്റ്റ്യന്‍, ഡോ. ജയ്‌സണ്‍ വലിയ കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. ഡോ. സിവി വി പുലയത്ത്, ഡോ. അനൂപ്, ഡോ. വിഷ്ണു, ഡോ. ശ്രീജിത്ത്, ഡോ. സിത്താര, ഡോ. ഉമ, ഡോ. ആന്‍ മരിയ, ഡോ. കൃഷ്ണപ്രിയ, ഡോ. ടിസ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.