Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് യൂണിയൻ ആധ്യാത്മിക സംഗമം നടത്തി
02/08/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ആധ്യാത്മിക സംഗമം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും ആധ്യാത്മിക പഠന കേന്ദ്രത്തിന്റെയും മന്നം കലാ സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തിൽ ഏകദിന ആധ്യാത്മിക സംഗമം നടത്തി. വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എന്‍എസ്എസ് നായകസഭാംഗം എസ് മധു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എച്ച്.ആര്‍ ഫാക്കല്‍റ്റി മെമ്പര്‍ അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, ആധ്യാത്മിക പഠനകേന്ദ്രം കോ-ഓർഡിനേറ്റര്‍ പി.എം രാധാകൃഷ്ണന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി, സെക്രട്ടറി മീരാ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ആധ്യാത്മിക പ്രഭാഷണം, രാമായണ പാരായണം, രാമായണ പ്രശ്നോത്തരി, പുരാണാധിഷ്ഠിത കളര്‍ പെയിന്റിങ് എന്നിവയില്‍ നടത്തിയ മത്സരങ്ങളില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി താലൂക്കിലെ 97 കരയോഗങ്ങളിലെ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.