Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാട്ടില്‍ ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം: കേരള കര്‍ഷക സംഘം
02/08/2022
കേരള കര്‍ഷക സംഘം വൈക്കം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍, തലയാഴം, കല്ലറ പഞ്ചായത്തുകളില്‍ മൂവാറ്റുപുഴയാറിലെയും മീനച്ചിലാറിലെയും ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേരള കര്‍ഷക സംഘം വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞപ്പന്‍, എസ് അനീഷ്, ദീപാമോള്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയാ സെക്രട്ടറി ടി.ടി സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ എക്‌സി. അംഗം ജോസഫ് ഫിലിപ്പ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ജയകൃഷ്ണന്‍, എം.എസ് സാനു, സിപിഎം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.എസ് ഷിബു, സംഘാടക സമിതി ചെയര്‍മാന്‍ പി കെ ജയചന്ദ്രന്‍, കണ്‍വീനര്‍ എന്‍ സുരേഷ് കുമാര്‍, ജി രവികുമാര്‍, കെ.ബി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി ഹരിദാസ് (പ്രസിഡന്റ്), എസ് അനീഷ്, ലൈജു കുഞ്ഞുമോന്‍ (വൈസ് പ്രസിഡന്റ് ), ടി.ടി സെബാസ്റ്റ്യന്‍ (സെക്രട്ടറി), എസ് ദേവരാജന്‍, കെ എസ് ഗോപിനാഥന്‍ (ജോയിന്റ് സെക്രട്ടറി), കെ കുഞ്ഞപ്പന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.