Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ശബ്ദരഹിത മുറി ഉദ്ഘാടനം ചെയ്തു
29/07/2022
ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയില്‍ തുറന്ന, കേള്‍വി പരിശോധനയ്ക്ക് ആവശ്യമുള്ള ശബ്ദരഹിത മുറിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം നിര്‍വഹിക്കുന്നു.

വൈക്കം: നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ (എന്‍പിപിസിഡി) ഭാഗമായി താലൂക്ക് ആശുപത്രിയില്‍ കേള്‍വി പരിശോധനയ്ക്ക് ആവശ്യമുള്ള ശബ്ദരഹിത മുറിയുടെ ഉദ്ഘാടനം നടത്തി. പുതിയ ബ്ലോക്കില്‍ ആരംഭിച്ച മുറിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ രാജശേഖരന്‍, എബ്രഹാം പഴയകടവില്‍, ബിന്ദു ഷാജി, ആര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍എംഒ ഡോ. എസ്.കെ ഷീബ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ലുബിന്‍, ഓഡിയോളജിസ്റ്റ് റോഷ്‌നി എന്നിവര്‍ വിഷയാവതരണം നടത്തി. നവജാത ശിശുക്കള്‍ മുതലുള്ളവര്‍ക്കുള്ള കേള്‍വി പരിശോധനയും കേള്‍വി സഹായി, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി കഴിഞ്ഞുള്ള സംസാര പരിശീലനം, വിക്ക്, പക്ഷാഘാതം എന്നിവ മൂലമുള്ള സംസാര വൈകല്യങ്ങളുടെ പരിശീലനവും ഇവിടെ ലഭിക്കും. ബിപിഎല്‍ രോഗികള്‍ക്കുള്ള കേള്‍വി പരിശോധന സൗജന്യമായിരിക്കും.