Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് ബലിതര്‍പണം
28/07/2022
ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ ഭക്തര്‍ ബലിതര്‍പണം നടത്തുന്നു.

വൈക്കം: പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം നടത്തി വിശ്വാസികള്‍. വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പണത്തിന് ഭക്തരുടെ വലിയ തിരക്കായിരുന്നു. പിതൃതര്‍പണത്തിനായി നൂറുകണക്കിന് ആളുകളാണ് ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യംപള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി, കാര്യദര്‍ശി വിഷ്ണു നിലയത്തില്‍ വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പുലര്‍ച്ചെ നാലിന് ആരംഭിച്ച ബലിതര്‍പണം ഉച്ചക്ക് 12നാണ് സമാപിച്ചത്.
വെള്ളൂര്‍ ശ്രീ വാമനസ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പണത്തിന് മുരളീധരന്‍ ഇളയത് മുഖ്യകാര്‍മികത്വം വഹിച്ചു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ ശാന്തി കൃഷ്ണന്‍ മൂത്തത്, വിജയന്‍, മോഹനന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വത്തില്‍ ക്ഷേത്രക്കുളത്തിലാണ് ബലിതര്‍പണം നടന്നത്. ടി.വി പുരം ശ്രീരാമ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. കായല്‍ കടവിലും വിളക്കുമാടത്തിലും നടന്ന ബലിതര്‍പണത്തിന് കീഴ് ശാന്തി സുമേഷ് ശാന്തി കാര്‍മികത്വം വഹിച്ചു. ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃനമസ്‌കാരം നടത്തി.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒറ്റ നമസ്‌കാരം, കൂട്ട നമസ്‌കാരം എന്നിവ നടത്തി. കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തി കൃഷ്ണഭട്ടിന്റെ കാര്‍മികത്വത്തില്‍ പിതൃനമസ്‌കാരം നടത്തി. ഇടയാഴം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃനമസ്‌കാരം നടത്തി. വൈക്കം പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി ദിനില്‍ ഭട്ടതിരിയുടെ നേതൃത്വത്തില്‍ പിതൃനമസ്‌കാരം നടത്തി.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിന്‍ മേല്‍ശാന്തി സുബിന്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പണം നടന്നു. ശരത് ശാന്തി, ഗോകുല്‍ ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ ആനന്ദ രാജന്‍, സെക്രട്ടറി കെ.ബി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.എന്‍ റെജി, യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ് സെന്‍, വനിതാ സംഘം പ്രസിഡന്റ് സിനി രവി, രാധാകൃഷ്ണന്‍, ഷിബു, ചന്ദ്രിക, ദീപാ മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെമ്പ് ശ്രീകുളങ്ങര ചുള്ളിമംഗലത്ത് ഇല്ലത്ത് ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള മണ്ഡപത്തില്‍ ബലിദര്‍പ്പണം നടത്തി. മേല്‍ശാന്തി സി.കെ ചന്ദ്രഗുപ്തന്‍ ഇളയത്, സനാദരന്‍ നമ്പൂതിരി, മോഹനന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു.