Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളുകളിലെ ഉച്ച ഭക്ഷണ വിതരണം അവതാളത്തില്‍; പ്രതിഷേധവുമയി കെ.പി.എസ്.ടി.എ
27/07/2022
സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനനുസരിച്ച് തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി  വൈക്കം എഇഒ ഓഫീസിനു മുന്നില്‍ നടത്തിയ കുത്തിയിരുപ്പ് സമരം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ ഉച്ച ഭക്ഷണത്തിന്റെ കുടിശിക തുക ഉടനെ വിതരണം ചെയ്യണമെന്നും, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിന് അനുസരിച്ച് ഉച്ചഭക്ഷണത്തിന്റെ തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) വൈക്കം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഇഒ ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി. ഒരു കുട്ടിയ്ക്ക് എട്ടു രൂപ നിരക്കിലാണ് ഫണ്ട് അനുവദിക്കുന്നത്. രണ്ടു തരം കറികളും ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നല്‍കണം. പാചത വാതകത്തിന്റെയും പല വ്യഞ്ജനം, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെയും വില പ്രതിദിനം വര്‍ധിക്കുമ്പോള്‍ ഉച്ച ഭക്ഷണം നടപ്പാക്കാന്‍ സ്‌കൂള്‍ അധികൃതരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് ചെലവഴിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ എട്ട് വര്‍ഷം മുമ്പ് നിശചയിച്ച തുകയാണ് നല്‍കുന്നത് ഈ പ്രശ്‌നം ഉച്ച ഭക്ഷണ പദ്ധതിയെ അവതാളത്തില്‍ അക്കിയിരിക്കുകയാണെന്നും അധ്യാപക സംഘടന ആരോപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം സമര പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി ബൈജുമോന്‍ ജോസഫ്, സമിതി അംഗങ്ങളായ പി പ്രദീപ്, കെ.ടി അനില്‍കുമാര്‍, ഉപജില്ലാ വൈസ് പ്രസിഡന്റുമാരായ സീമാ ബാലകൃഷ്ണന്‍, വന്ദന കെ പൗലോസ്, ടി.പി അജിത്, ജോയിന്റ് സെക്രട്ടറിമാരായ ടി.ടി ബൈജു, ബിനോയ് ജോസഫ്, ബോബി ജോസ് എന്നിവര്‍ പ്രസംഗിച്ചു.