Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈബര്‍ ബോധവല്‍കരണ നാടകവുമായി ജനമൈത്രി പോലീസ്
26/07/2022
വിദ്യാര്‍ഥികള്‍ക്കായി കേരള ജനമൈത്രി പോലീസ് സംഘടിപ്പിച്ച സൈബര്‍ ബോധവല്‍കരണ നാടകം വൈക്കം ആശ്രമം സ്‌കൂളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൊബൈല്‍ ഫോണിന്റെയും, സോഷ്യല്‍ മീഡിയയുടെയും അമിതമായ ഉപയോഗം യുവതലമുറയ്ക്ക് വന്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി കേരള ജനമൈത്രി പോലീസ് ഡ്രാമ ടീം അവതരിപ്പിച്ച സൈബര്‍ ബോധവല്‍കരണ നാടകം ശ്രദ്ധേയമായി. വൈക്കം ആശ്രമം സ്‌കൂളിലാണ് സൈബര്‍ ബോധവല്‍കരണത്തിന്റെ പ്രമേയത്തോടെ 'തീക്കളി' എന്ന നാടകം അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ ഇടയില്‍ ഏറെ സ്വാധീനം ചെലുത്തിയ മൈാബല്‍ ഉപയോഗം നിയന്ത്രണത്തിനു വിധേയമാക്കിയില്ലെങ്കില്‍ അത് ദൂരവ്യാപാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നാടകത്തിലെ പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് നാടകം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സൈബര്‍ ലോകത്തെ ചതികുഴികളില്‍ നിന്നും രക്ഷിച്ചെടുക്കുകയാണ് ലക്ഷ്യം. വൈക്കം  ജനമൈത്രി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി നാടക അവതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപിക പി.ആര്‍ ബിജി അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് സി.ആര്‍.ഒ ബി സിജി, പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍, ബീസ്റ്റ് ഓഫീസര്‍മാരായ സിന്ധു കെ ഹരിദാസ്, ജോസഫ് തോമസ്, ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ്, ജനമൈത്രി സമിതി അംഗങ്ങളായ പി സോമന്‍പിള്ള, ലൈല ജയരാജ് എന്നിവര്‍ പങ്കെടുത്തു.