Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നഗരസഭാ കവാടത്തില്‍ സിപിഐ പ്രതിഷേധം
26/07/2022
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഐ ടൗണ്‍ നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈക്കം നഗരസഭാ കവാടത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് സിപിഐ വൈക്കം ടൗണ്‍ നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. വൈക്കം ടൗണിന്റെ എല്ലാ മേഖലകളിലും തെരുവു നായ്ക്കളുടെ ശല്യവും ആക്രമണവും അതിരൂക്ഷമായി വര്‍ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ആറു പേരെയാണ് തെരുവു നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. ഈ പ്രശ്‌നം ജനങ്ങളിലാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. നഗരസഭയുടെ നടപടികള്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ലെന്നും, തെരുവുകളില്‍ അലഞ്ഞു തിരിയുന്ന നായക്കളുടെ വംശ വര്‍ധനവിനെ തടയുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. നഗരസഭ പ്രദേശങ്ങളിലെ സ്‌കൂള്‍ വളപ്പുകളില്‍ തെരുവ് നായ്ക്കള്‍ താവളമാക്കിയിരിക്കുന്നത് വിദ്യാര്‍ഥികളെ ഭീതിപ്പെടുത്തുന്നുണ്ട്. പൊതു ഇടങ്ങളില്‍ തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരെയും, ആഹാരം നല്‍കുന്നവരെയും നിയന്ത്രിക്കണമെന്നും പൊതുനിരത്തുകളിലേക്ക് അടുക്കള മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത കര്‍ശനമായി തടയണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വൈക്കം ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, നോര്‍ത്ത് സെക്രട്ടറി പി പ്രദീപ്, അഡ്വ. കെ പ്രസന്നന്‍, സി.എന്‍ പ്രദീപ് കുമാര്‍, ആര്‍ സന്തോഷ്, എന്‍ മോഹനന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, കെ.ഇ മണിയന്‍, എം മോഹനന്‍, റെജിമോന്‍, സിന്ധു മധുസൂദനന്‍, കെ.വി സുമ, ലേഖാ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലി, ബിജു കണ്ണേഴത്ത്, ജി ജയേഷ്, രത്‌നമ്മ വിജയന്‍, ഒ.ഡി പ്രകാശന്‍, നിര്‍മല ഗോപി എന്നിവര്‍ പ്രസംഗിച്ചു.