Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എക്‌സ് സര്‍വീസസ് ലീഗ് കാര്‍ഗില്‍ വിജയദിനം ആചരിച്ചു
26/07/2022
കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയദിനാചരണത്തിന്റെ ഭാഗമായി യുദ്ധ സ്മൃതി മണ്ഡപത്തില്‍ പ്രസിഡന്റ് കെ.ടി രാമകുമാര്‍ ദീപം തെളിയിക്കുന്നു.

വൈക്കം: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയ ദിനമായി ജൂലൈ 26 ആചരിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തിനുമുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ കാര്‍ഗില്‍ യുദ്ധ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് വിജയ ദിനാചരണം നടത്തിയത്. വൈക്കം യൂണിറ്റ് രക്ഷാധികാരി സി.ആര്‍.ജി നായര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പ്രസിഡന്റ് കെ.ടി രാമകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ശിവന്‍കുട്ടി നായര്‍, എസ് രാധാകൃഷ്ണന്‍ നായര്‍, ഗോപി ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്‍മാരായ ക്യാപറ്റന്‍ എസ്.എസ് സിദ്ധാര്‍ത്ഥന്‍, സുബേദാര്‍ ഒ.കെ വിക്രമന്‍, ജെ.ഡബ്ല്യു.ഒ അനൂപ് വര്‍മ, ഹവില്‍ദാര്‍ ജോര്‍ജ് വര്‍ഗീസ്, ഹവില്‍ദാര്‍ വി ബാബു, സര്‍ജന്റ് ഗോപി ശങ്കര്‍, സര്‍ജന്റ് സതീഷ് മേനോന്‍, സര്‍ജന്റ് റോയ് വര്‍ഗീസ് എന്നിവരെ റോട്ടറി പ്രസിഡന്റ് ജോഷി ജോസഫ് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.