Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോയുടെ ഓഫീസ് ചങ്ങനാശേരിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തം
26/07/2022
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനെസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം  സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോയിലെ ഭരണ നിര്‍വഹണം ചങ്ങനാശ്ശേരി ഡിപ്പോയിലേക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനെസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ഡിപ്പോയുടെ ഭരണ നിര്‍വഹണം ചങ്ങനാശേരിയിലേക്ക് മാറ്റിയത് വൈക്കം ഡിപ്പോയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അഞ്ഞൂറിലധികം പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും ,തീരുമാനം പിന്‍വലിച്ച് ഡിപ്പോയുടെ പൂര്‍ണ അധികാരം വൈക്കത്ത് നിലനിര്‍ത്തമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനന്‍കാരെ വിഷമത്തിലാക്കിയതോടൊപ്പം പൊതുജനങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും യോഗം ചൂണ്ടികാട്ടി. തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോടും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് കെ.എം മുരളീധര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം എന്‍ ശിശുപാലന്‍, യൂണിറ്റ് സെക്രട്ടറി ടി.കെ പൊന്നപ്പന്‍, ട്രഷറര്‍ ജി ഗോപകുമാര്‍, എം.കെ പീതാംബരന്‍, എ.ആര്‍ ശിവദാസ്, എ.പി ജോസഫ്, പി.വി പത്മനാഭന്‍, വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.