Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹസമരത്തിന്റെ 91- വാര്‍ഷികം ആഘോഷിച്ചു.
16/04/2016

പട്ടശ്ശേരി ശ്രീനാരായണ ധര്‍മ്മപഠന വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹസമരത്തിന്റെ 91-ാമത് വാര്‍ഷികം ആഘോഷിച്ചു. സമാജം പ്രസിഡന്റ് രാധാവാസവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡോ. കെ.വിശ്വംഭരന്‍, രമണന്‍ കടമ്പറ, കെ.എസ്.മോഹന്‍ദാസ്, പി.ഉണ്ണി, ദാമുമാസ്റ്റര്‍, ഷൈമോന്‍, ബാബു.ടി.എസ്, വെച്ചൂര്‍ രമണന്‍, പി.വി.സലിം, ബാലകൃഷ്ണന്‍ എം.എ, ടി.വി.രാജീവന്‍, ഷിബുശാന്തി, മഹിളാമണി, ശാന്താ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സംഗീത.കെ.ആര്‍, ടി.വി.പുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനിയമ്മ അശോകന്‍ എന്നിവരെ ആദരിച്ചു. കവിതാരചന, പ്രസംഗമത്സരങ്ങളില്‍ വിജയികളായ അനഘ അജികുമാര്‍, കീര്‍ത്തന ബെന്നി എന്നിവരെ അനുമോദിച്ചു. ശിവഗിരി മാസിക മുന്‍എഡിററര്‍ എ.വി.അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക ബിന്ദു വര്‍ഗ്ഗീസ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.