Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിൽ കുരുങ്ങിയ ആളെ അഗ്നിരക്ഷാസേന വടം കെട്ടി താഴെ ഇറക്കി
26/07/2022
തലയോലപ്പറമ്പ് വടയാർ മാക്കോക്കുഴിയിൽ തെങ്ങിൽ കുരുങ്ങിയ ആളെ അഗ്നിരക്ഷാസേന വടം കെട്ടി താഴെ ഇറക്കുന്നു.
 
തലയോലപ്പറമ്പ്: തെങ്ങിൽ കുരുങ്ങിയ ആളെ ഒടുവിൽ അഗ്നിരക്ഷാസേന വടം കെട്ടി താഴെ ഇറക്കി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വടയാർ മക്കോക്കുഴി ഭാഗത്താണ് സംഭവം. വടയാർ വല്യാറത്തറയിൽ വിക്രമൻ (56) ആണ് ഇറങ്ങാൻ പറ്റാത്തവിധം തെങ്ങിന് മുകളിൽ കുരുങ്ങിയത്. മാക്കോക്കുഴി പാറശ്ശേരി പടവിൽ മാത്യുവിൻ്റെ പുരയിടത്തിലെ തെങ്ങിൽ നിന്നും തെങ്ങ ഇട്ട ശേഷം താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തലകീഴായി തെങ്ങിന് മുകളിൽ കുരുങ്ങുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കത്തുനിന്നും സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ വി മനോജിൻ്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ് എത്തി വടം ഉപയോഗിച്ച് കുരുങ്ങിയ ആളെ താഴെ എത്തിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം ഇയാൾ തെങ്ങിൽ കുരുങ്ങി കിടന്നു. വീട്ടുകാരും ഓടിയെത്തിയ നാട്ടുകാരും തെങ്ങിന് താഴെ ഫോം ബെഡ് ഉൾപ്പടെയുള്ളവ നിരത്തിയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇയാളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിൽ എത്തിച്ചു.