Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ക്കിടക വാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ടി.വി പുരം ശ്രീരാമ ക്ഷേത്രം
25/07/2022
ടി.വി പുരം ശ്രീരാമ ക്ഷേത്രം.

വൈക്കം: കര്‍ക്കിടക വാവിനെ വരവേല്‍ക്കാന്‍ താലൂക്കിലെ ശ്രീരാമ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമായ തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം ഒരുങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ക്ഷേത്രത്തില്‍ ആറടി ഉയരമുള്ള അഞ്ജന ശിലയില്‍ പഞ്ചലോഹം പൊതിഞ്ഞ വിഗ്രഹമാണ് പ്രതിഷ്ഠ. ഇവിടുത്തെ കൊത്തുപണികളും ശ്രീകോവിലിന്റ നിര്‍മാണരീതിയും കണക്കിലെടുക്കുമ്പോള്‍ ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കം ഉണ്ടെന്നു വിലയിരുത്തുന്നു. വലുപ്പം കൊണ്ട് കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന വലിയ ബലിക്കാലിന്റ താഴെ പുരാതന ലിപികള്‍ അലേഖനം ചെയ്തിട്ടുണ്ട്. ഈ ക്ഷേത്രം പണ്ട് കാലത്ത് ഊരാഴ്മക്കാരുടെ ഭരണത്തിന് കീഴിലായിരുന്നു. ചതുരാകൃതിയില്‍ മൂന്നു നിലകളിലായി നല്ല ശില്‍പഭംഗിയോടു കൂടി തീര്‍ത്തിട്ടുള്ള ശ്രീകോവിലിനു ചുറ്റും ഭാഗവതത്തിലെയും രാമായണത്തിലെയും ചില ഭാഗങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്. കര്‍ക്കിടക വാവിന് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ പിതൃ ബലിയ്ക്ക് എത്തിച്ചേരുന്നത്. വേമ്പനാട്ട് കായലിലുള്ള പ്രശസ്തമായ വിളക്കുമാട തുരുത്തിനു സമീപം പിതൃ ബലിയ്ക്ക് വേണ്ട എല്ലാ സൗകാര്യങ്ങളും ഉപദേശക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.