Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിലെ ഓട നിര്‍മാണം പുനരാരംഭിച്ചു
24/07/2022
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഓട നിര്‍മാണം പുനരാരംഭിച്ചപ്പോള്‍.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ഓടയുടെ നിര്‍മാണം പുനരാരംഭിച്ചു. ഓടയിലുടെ വെള്ളം ഒഴുകുന്നുണ്ടന്നും പ്ലാസ്റ്റര്‍ ചെയ്ത ശേഷം സ്ലാബ് ഇടുന്നതോടെ പണികള്‍ പൂര്‍ത്തിയാകുമെന്നും ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് വടക്ക് ഭാഗത്ത് 24 മീറ്റര്‍ നീളത്തില്‍ 3.33 ലക്ഷം രൂപ ചെലവഴിച്ചാണ് ഓട പണിയുന്നത്. ഒരാഴ്ചക്കകം പണികള്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മരാമത്ത് വിഭാഗം ഓവര്‍സിയര്‍ യു ഹരിഷ് അറിയിച്ചു. കഴിഞ്ഞ അഷ്ടമി കാലത്ത് നിര്‍മാണം തുടങ്ങിയ ഓടയുടെ പണികള്‍ ഇടക്കിടെ മുടങ്ങിയത് എറെ വിവാദമായിരുന്നു. ഊട്ടുപുര, ചെറുകറിപ്പുര, വലിയ ടുക്കള, ആന പന്തല്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന മലിനജലം പുറത്തേക്ക് ഒഴുകി പോകാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം ഉണ്ടാക്കിയത് ഭക്തരെയും ദുരിതത്തിലാക്കി. രാമായണ മാസാചരണത്തോടനുബന്ധിച്ച് ഊട്ടുപുരയില്‍ നടത്തുന്ന ചടങ്ങുകള്‍ക്കും ഏറെ തടസ്സമായതോടെ ഓടയുടെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു.