Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എവിടെയും എപ്പോഴും പദ്ധതി; മികച്ച കര്‍ഷകരെയും സേവകരെയും ആദരിച്ചു
23/07/2022
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'എവിടെയും എപ്പോഴും' പദ്ധതിയുടെ ഭാഗമായി വെച്ചൂരില്‍ സംഘടിപ്പിച്ച അവബോധ ക്യാമ്പിന്റെ സമാപന സമ്മേളനം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'എവിടെയും എപ്പോഴും' പദ്ധതിയുടെ ഭാഗമായി വെച്ചൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും, ക്ഷീര കര്‍ഷകരെയും, വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തിയവരെയും ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കിറ്റുകളും നല്‍കി. പഞ്ചായത്ത് മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പും നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം-പാലാ റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വെച്ചൂരില്‍ സംഘടിപ്പിച്ച പൊതുജന അവബോധ ക്യാമ്പിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. പൊതു സമൂഹത്തിനായി സാമൂഹ്യ സുരക്ഷ പദ്ധതികള്‍, പുതിയ അക്കൗണ്ടന്റ്, ഭവന വായ്പ, കാര്‍ഷിക വായ്പ, ഇന്‍ഷുറന്‍സ്, ബിസിനസ് വായ്പ തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടത്തി. ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ നടന്ന സമാപന സമ്മേളനം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. പാലാ ആര്‍ബിഒ റീജിയണല്‍ മാനേജര്‍ ജേക്കബ് ഇ ജോസഫ് അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ മണിലാല്‍, പാലാ ആര്‍ബിഒ ചീഫ് മാനേജര്‍ അജയകുമാര്‍, പെന്‍ഷനേഴ്സ് യൂണിയന്‍ ഭാരവാഹി എ.എം സോമനാഥന്‍, ക്ഷീരസംഘം സെക്രട്ടറി സുന്ദരന്‍ അറയ്ക്കല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് മൈക്കിള്‍, കര്‍ഷക പ്രതിനിധി ശ്രീനിവാസന്‍, വെച്ചൂര്‍ പഞ്ചായത്ത് മെമ്പര്‍ സോജി ജോര്‍ജ്, വെച്ചൂര്‍ രമണന്‍, എസ്ബിഐ റിട്ട. ചീഫ് മാനേജര്‍ രാജ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.