Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിഭവനും നഗരസഭയും ചേര്‍ന്ന് 'ഞങ്ങളും കൃഷിയിലേക്ക്' ഞാറ്റുവേല ചന്ത നടത്തി
22/07/2022
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, കര്‍ഷക സഭയും നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിഭവന്റെ പരിധിയിലുള്ള കാര്‍ഷിക നഴ്‌സറികളെ ഏകോപിപ്പിച്ച് ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. നഗരസഭാ കവാടത്തില്‍ വിവിധ മേഖലകളില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങളുടെ വിപണനവും നടത്തി. കൃഷിയെ പ്രോത്സാഹിക്കുന്നതിനായി വിവിധയിനം പച്ചക്കറി തൈകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈ-ബയോ കര്‍ഷക സമിതി പ്രസിഡന്റ് കെ.പി വേണുഗോപാലിന് ഉല്‍പന്നങ്ങള്‍ കൈമാറിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കൃഷി ഓഫീസര്‍ ആര്‍ ഷീലാ റാണി, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, വൈ-ബയോ കര്‍ഷക സൊസൈറ്റി സെക്രട്ടറി കെ.വി പവിത്രന്‍, സുധാകരന്‍ കാലാക്കല്‍, എസ് ഉണ്ണികൃഷ്ണന്‍, എസ് മോഹനന്‍, കൗണ്‍സിലര്‍മാരായ രാധികാ ശ്യാം, സിന്ധു സജീവന്‍, ബി.രാജശേഖരന്‍, എന്‍ അയ്യപ്പന്‍, പ്രീതാ രാജേഷ്, ബിജിമോള്‍, കെ.പി സതീശന്‍, ബി ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.