Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഐസി ഏജന്റ്സ് ഫെഡറേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം നടത്തി
21/07/2022
എല്‍ഐസി ഏജന്റ്സ് ഫെഡറേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം ഫെഡറേഷന്‍ ദേശീയ രക്ഷാധികാരി കെ.സി ജെയിംസ്‌ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ ഇന്ത്യാ എല്‍ഐസി ഏജന്റ്സ് ഫെഡറേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനവും, മുതിര്‍ന്ന ഏജന്റുമാരെ ആദരിക്കലും ടൗണ്‍ റോട്ടറി ഹാളില്‍ നടത്തി. മുപ്പതു വര്‍ഷം പൂര്‍ത്തീകരിച്ച മുഴുവന്‍ ഏജന്റുമാരെയും സമ്മേളന ഹാളില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഫെഡറേഷന്‍ ദേശീയ രക്ഷാധികാരി കെ.സി ജെയിംസ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ബ്രാഞ്ച് പ്രസിഡന്റ് പി.ജി ത്രിഗുണസെന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ബ്രാഞ്ച് രക്ഷാധികാരി എന്‍.ജി ബാലചന്ദ്രന്‍, ഡിവിഷണല്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ്, സെക്രട്ടറി സാലിമ്മ ജോളി, ട്രഷറര്‍ സി.എം ജോസ്, ചാരിറ്റബിള്‍ ട്രസ്റ്റ് ബ്രാഞ്ച് ട്രസ്റ്റി കെ.ആര്‍ ശേഖരന്‍, എല്‍ഐസി വൈക്കം ബ്രാഞ്ച് മാനേജര്‍ സുനില്‍ രാജ്, വൈസ് പ്രസിഡന്റ് ആര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.