Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് വനിതാ യൂണിയന്‍ പ്രസിഡന്റിന് സ്വീകരണം നല്‍കി
21/07/2022
വൈക്കം തെക്കേനട  1820-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും, വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ താലൂക്ക് വനിതായൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത കെ ജയലക്ഷ്മിക്ക് നല്‍കിയ സ്വീകരണം.

വൈക്കം: പടിഞ്ഞാറ്റുംച്ചേരി തെക്കേമുറി 1820-ാം നമ്പര്‍ തെക്കേനട എന്‍എസ്എസ് കരയോഗത്തിന്റെയും, വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത കെ ജയലക്ഷ്മിക്ക് സ്വീകരണം നല്‍കി. രാമായണ മാസാചരണത്തിന്റെ ചടങ്ങിലാണ് സ്വീകരണ പരിപാടി നടത്തിയത്. കരയോഗ മന്ദിരത്തില്‍ രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം വനിതാ യൂണിയന്‍ പ്രസിഡന്റ് കെ. ജയലക്ഷ്മി നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ബി ശശിധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് പ്രതാപന്‍, വൈസ് പ്രസിഡന്റ് പി.എന്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ശ്രീധരപണിക്കര്‍, വനിതാ സമാജം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, മായാ ദേവി എന്നിവര്‍ പ്രസംഗിച്ചു.