Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ പുസ്തക രചയിതാവിനെ ആദരിച്ചു
21/07/2022
'ഹിമാലയം പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച ധീവരസഭ കാട്ടിക്കുന്ന് ശാഖാംഗമായ ടി.വി ചന്ദ്രനെ പ്രസിഡന്റ് ടി.കെ വാസുദേവന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

വൈക്കം: 'ഹിമാലയം പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച ധീവരസഭ കാട്ടിക്കുന്ന് 111-ാം നമ്പര്‍ ശാഖാംഗമായ ടി.വി ചന്ദ്രനെ ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണ സമ്മേളനം ആമേട ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ വാസുദേവന്‍ ടി.വി ചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി പി.വി നടരാജന്‍, വൈസ് പ്രസിഡന്റ് കെ.സരസന്‍, ട്രഷറര്‍ പി.ടി സദാനന്ദന്‍, പി.എന്‍ ചന്ദ്രന്‍, ധീവര മഹിളാ പ്രസിഡന്റ് പുഷ്പജാ മദനന്‍, സെക്രട്ടറി ബിജി എന്നിവര്‍ പങ്കെടുത്തു.