Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാറും ബസും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ക്ക് പരുക്ക്
21/07/2022
തലയാഴം വിയറ്റ്‌നാം ജങ്ഷനില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍.

വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടര്‍ക്ക് പരുക്കേറ്റു. കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വൈക്കം ചാലപറമ്പിലെ വീട്ടിലേക്ക് മടങ്ങിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്നക്കാണ് പരുക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടര്‍ പ്രഥമ ശുശ്രൂഷക്കു ശേഷം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച വൈകിട്ട് നാലിന് വൈക്കം-വെച്ചൂര്‍ റോഡിലെ വിയറ്റ്‌നാം ജങ്ഷനിലായിരുന്നു അപകടം. കുമരകത്തെ പിഎച്ച്‌സിയില്‍ നിന്നും ചാലപ്പറമ്പിലെ വീട്ടിലേക്ക് കാറില്‍ വരുമ്പോള്‍ വീതികുറഞ്ഞ റോഡില്‍ കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.