Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിയെ അയോഗ്യനാക്കണം പട്ടികജാതി ക്ഷേമസമിതി
16/04/2016

പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ ചട്ടപ്രകാരം മൂന്നുമാസത്തിലൊരിക്കല്‍ ചേരുന്ന ജില്ലാതല വിജിലന്‍സ് ആന്റ് മോണിററിംഗ് കമ്മററിയിലെ ഔദ്യോഗിക മെമ്പറാണ് പുതുപ്പള്ളി എം.എല്‍.എ ഉമ്മന്‍ചാണ്ടി. ഈ കമ്മററികളില്‍ ഒന്നില്‍ പോലും ഇദ്ദേഹം ഇന്നേവരെ പങ്കെടുത്തിട്ടില്ലാ എന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അതിക്രമം തടയല്‍ നിയമം 3 (1) (iv (v) (viii) ഇന്‍ഡ്യന്‍ ശിക്ഷാനിയമം 109, 427, 447 എന്നീ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കോടതിയില്‍ രജിസ്റ്ററായ കേസില്‍ കലക്‌ട്രേററിലെ H4-12516/2016 -10-ാം നമ്പര്‍ ധനസഹായ അപേക്ഷയില്‍ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.ശാന്താമണി അപേക്ഷകന് കൊടുത്ത മറുപടിയെ തുടര്‍ന്നാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഡി.വൈ.എസ്.പി കോടതിയില്‍ ചാര്‍ജ്ജ് ഷീററ് നല്‍കുമ്പോള്‍ മാത്രമേ 25% ആശ്വാസ സഹായം പീഢനത്തിന് ഇരയായവര്‍ക്ക് അനുവദിക്കാന്‍ സാധിക്കുകയുള്ളുവെന്നും നേരിട്ട് കോടതിയില്‍ സമര്‍പ്പിച്ച് മജിസ്‌ട്രേട്ട് കമ്മിററ് ചെയ്ത കേസില്‍ ധനസഹായത്തിന് അര്‍ഹതയില്ലാ എന്നുമാണ് ജില്ലാ പട്ടികജാതി ഓഫീസര്‍ അപേക്ഷകനെ അറിയിച്ചത്. പീഢിതര്‍ക്ക് ധനസഹായം അനുവദിക്കുന്നത് ജില്ലാ മജിസ്‌ട്രേട്ടു കൂടിയായ കലക്ടര്‍ ആണെന്നിരിക്കെ നിയമം വികലമാക്കിയത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലാതല വിജിലന്‍സ് ആന്റ് മോണിറററിംഗ് കമ്മററികളോടുള്ള പുതുപ്പള്ളി എം.എല്‍.എയുടെ അയിത്താചരണം 1951ലെ ജനപ്രാധിനിത്യ നിയമം 8(b) വകുപ്പിലെ സ്റ്റാട്ട്യൂട്ടറി ഡിസ്‌ക്വാളിഫിക്കേഷനില്‍പ്പെട്ട സത്യപതിജ്ഞാലംഘനമാണെന്ന് സമിതി ആരോപിച്ചു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ഗവര്‍ണ്ണര്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി കൊടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ആര്‍.സുകുമാരന്‍ അറിയിച്ചു.