Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ശ്രീമഹാദേവ കോളേജില്‍ സാഹിത്യ സംവാദം സംഘടിപ്പിച്ചു
20/07/2022
വൈക്കം ശ്രീ മഹാദേവ ഐടിഇയില്‍ നടന്ന സാഹിത്യ സംവാദത്തില്‍ എഴുത്തുകാരന്‍ ശ്രീകണ്ഠന്‍ കരിക്കകം പ്രസംഗിക്കുന്നു.

വൈക്കം: സാഹിത്യാഭിരുചി മറ്റാര്‍ക്കും അടിയറ വയ്‌ക്കേണ്ടതല്ലെന്നും എഴുത്തിന്റെ വഴിയെ നിര്‍ഭയമായി സഞ്ചരിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കഴിയണമെന്നും എഴുത്തുകാരന്‍ ശ്രീകണ്ഠന്‍ കരിക്കകം. വൈക്കം ശ്രീമഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷണില്‍ അക്ഷരജ്യോതി പദ്ധതിയുടെ ഭാഗമായി നടന്ന സാഹിത്യ സംവാദത്തില്‍ 'വായനയും പുത്തന്‍ തലമുറയും' സംബന്ധിച്ച് വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നേരായ മാര്‍ഗത്തില്‍ ചലിപ്പിക്കുന്നതില്‍ എഴുത്തുകാര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടിഇ പ്രിന്‍സിപ്പാള്‍ എം സേതു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. ബി മായ, സുകന്യ സുകുമാരന്‍, സൗമ്യ എസ് നായര്‍, ജ്യോതി എസ് നായര്‍, ആഷ ഗിരീഷ്, അലക്‌സ്, യദുരാഗ് എന്നിവര്‍ പ്രസംഗിച്ചു.