Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികള്‍ എഐടിയുസി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
20/07/2022
കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യതൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യതൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മത്സ്യമേഖലയ്ക്കുള്ള സബ്‌സിഡി നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, ഡബ്ല്യുടിഒ തീരുമാനം പുനഃപരിശോധിക്കുക, ആഴക്കടല്‍ മത്സ്യബന്ധനം പിന്‍വലിക്കുക, 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി ബാബു, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, എഐടിയുസി മണ്ഡലം സെക്രട്ടറി  പി.എസ് പുഷ്‌കരന്‍, കെ.കെ സുനില്‍കുമാര്‍, ടി.സി പുഷ്പരാജന്‍, പി.കെ രവീന്ദ്രന്‍, സി.എന്‍ പ്രദീപ് കുമാര്‍, സ്മിത പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു