Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കായി എന്‍എസ്എസ് കരയോഗം കസേരകള്‍ നല്‍കി
18/07/2022
വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കായി 1634-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം നല്‍കിയ സ്റ്റീല്‍ കസേരകള്‍ പ്രസിഡന്റ് പി ശിവരാമകൃഷ്ണന്‍ നായര്‍, ആര്‍എംഒ ഡോ. എസ്.കെ ഷീബയ്ക്ക് കൈമാറുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും, ആശ്രിതര്‍ക്കും ഇരിപ്പിട സൗകര്യമൊരുക്കാന്‍ 1634-ാം നമ്പര്‍ വൈക്കം പത്മനാഭപ്പിള്ള മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം സ്റ്റീല്‍ കസേരകള്‍ നല്‍കി. ആര്‍എംഒ ഡോ. എസ്.കെ ഷീബയ്ക്ക് കരയോഗം പ്രസിഡന്റ് പി ശിവരാമകൃഷ്ണന്‍ നായര്‍ കസേരകള്‍ കൈമാറി. കരയോഗം ഭാരവാഹികളായ സുരേഷ് കുമാര്‍, രമ്യ ശിവദാസന്‍, ശ്രീകല, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ബിന്ദു, ആശുപത്രി ജീവനക്കാരായ സുരേഷ് ബാബു, ആഷിത് എന്നിവര്‍ പങ്കെടുത്തു.