Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെപിഎംഎസ് വൈക്കം യൂണിയന്‍ കെ ചെല്ലപ്പന്‍ അനുസ്മരണം നടത്തി
18/07/2022
കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ നടത്തിയ കെ ചെല്ലപ്പന്‍ അനുസ്മരണത്തില്‍ സമുദായംഗങ്ങള്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: കെപിഎംഎസ് വൈക്കം യൂണിയന്റെ സെക്രട്ടറിയായിരുന്ന കെ ചെല്ലപ്പന്റെ വേര്‍പാടില്‍ കെപിഎംഎസ് വൈക്കം യൂണിയന്‍ അനുസ്മരണ യോഗം നടത്തി. വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ ചെല്ലപ്പന്റെ ഛായചിത്രത്തില്‍ സമുദായംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി സുശീലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ യൂണിയന്‍ പ്രസിഡന്റ് പി.കെ മുരളീധരന്‍, പി.ടി വിജയന്‍, എ ഭാസ്‌കരന്‍, കെ ശിവദാസന്‍, സി.ടി അപ്പുക്കുട്ടന്‍, ബാബു മാധവന്‍, സി.കെ പുരുഷോത്തമന്‍, പി.കെ ശശിധരന്‍, എ.കെ സതീശന്‍, സുദര്‍ശനന്‍, കൃഷ്ണന്‍കുട്ടി, വൈക്കം വിനോദ്, പ്രകാശന്‍, വൈക്കം ഷാജി, ജിജി പുന്നപ്പൊഴി, കുഞ്ഞപ്പന്‍ പാറപ്പുറം, ഉഷ റെജി എന്നിവര്‍ പ്രസംഗിച്ചു.