Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി തുടങ്ങി
18/07/2022
ചെമ്പ് കാട്ടിക്കുന്ന് ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ വൃക്ഷതൈ നടീല്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖില കേരള ധീവരസഭ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള ആളേകാട് ശ്രീധര്‍മ ദൈവ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി നടപ്പാക്കി. ക്ഷേത്രത്തിന്റെ തെക്കു വശത്തുള്ള സ്ഥലത്താണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നത്. 27 നാളുകളുടെ പേരില്‍ 27 വൃക്ഷതൈകളാണ് നട്ടു പരിപാലിക്കുന്നത്. ആമേട ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ നാസര്‍ വൃക്ഷതൈ നടീല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ടി.കെ വാസുദേവന്‍, സെക്രട്ടറി പി.വി നടരാജന്‍, വൈസ് പ്രസിഡന്റ് കെ.എ സരസന്‍, ട്രഷറര്‍ പി.ടി സദാനന്ദന്‍, പി.എന്‍ ചന്ദ്രന്‍, ധീവര മഹിളാ പ്രസിഡന്റ് പുഷ്പജ മദനന്‍, സെക്രട്ടറി ബിജി എന്നിവര്‍ പങ്കെടുത്തു.