Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ സന്ദേശം ലോകസമാധാനത്തിനുള്ള സിദ്ധൗഷധം: പി.ജി.എം നായര്‍
17/07/2022
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രോപദേശസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ രാമായണ മാസാചരണം ഊട്ടുപുരയില്‍ ശ്രീമഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാമായണ സന്ദേശം ലോക സമാധാനത്തിനുള്ള സിദ്ധൗഷധമാണെന്ന് ശ്രീ മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം ഊട്ടുപുരയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത വര്‍ണ വര്‍ഗ ദേശ ഭാഷാ വ്യത്യാസമില്ലാതെ ലോകത്തിന് ആകമാനം സ്വീകരിക്കുവാന്‍ കഴിയുന്ന മഹദ് ജീവിത  സന്ദേശങ്ങളുടെ  പ്രവാഹമാണ് രാമായണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രേണുക രതീഷ്, മോഹനന്‍, ശങ്കരന്‍ കുട്ടിനായര്‍, രാധാകൃഷ്ണന്‍, തേരോഴി രാമക്കുറുപ്പ്, ജയശ്രീ, മതപഠന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് രാമായണ പാരായണ പരിശീലന ക്ലാസും നടത്തി.