Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചങ്ങാടി ആഞ്ജനേയമഠത്തില്‍ രാമായണ മഹോത്സവം തുടങ്ങി
17/07/2022
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ-ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ തുടങ്ങിയ രാമായണ മഹോത്സവത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മഠാധിപതി രാമചന്ദ്രസ്വാമി നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഒരുമാസക്കാലം നീളുന്ന രാമായണ മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. ക്ഷേത്രനടയില്‍ ആഞ്ജനേയക്ഷേത്രം മഠാധിപതി രാമചന്ദ്രസ്വാമി രാമായണ മഹോത്സവത്തിന്റെ ദീപപ്രകാശനം നടത്തി. ഗണപതി ഹോമം, കര്‍ക്കിടക പൂജ, മഞ്ഞപ്പട്ട് സമര്‍പ്പണം, ഭഗവതിസേവ രാമായണപാരായണം, സര്‍വവിദ്യാ പ്രദായക ആഞ്ജനേയപൂജ, ശ്രീരാമസഹസ്രനാമ പുഷ്പാഞ്ചലി എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തി കാര്‍മികനായിരുന്നു. ആചാര്യന്‍ ബാലസുബ്രഹ്മണ്യ പിള്ള, ക്ഷേത്രം പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍.ഡി രാജു, ട്രഷറര്‍ കെ.വി ജനാര്‍ദ്ദനന്‍, വിശ്വനാഥന്‍, എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ് 31ന് വിനായക ചതുര്‍ത്ഥി ആഘോഷിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം പ്രധാന ചടങ്ങാണ്.